തൃശ്ശൂര്‍ ജില്ലയിൽ ആരോഗ്യ വകുപ്പിൽ (മോഡേൺ മെഡിസിൻ) ഡോക്ടർമാരുടെ ഒഴിവുള്ള തസ്തികകളിലേക്ക് അഡ്ഹോക് വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് കൂടിക്കാഴ്ച നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ടി.സി.എം.സി റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ബിരുദം (എം.ബി.ബി.എസ്) സർട്ടിഫിക്കറ്റ്,വയസ്സ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ/ഇലക്ഷൻ ഐ.ഡി കാർഡ് എന്നീ രേഖകളുടെ അസ്സലും പകർപ്പും സഹിതം ജൂലൈ 23 ന് രാവിലെ 10.30 നു തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ നടത്തുന്ന വാക്ക് – ഇൻ – ഇന്റര്‍വ്യൂവിൽ ഹാജരാകേണ്ടതാണ്.


