ഓച്ചിറ, വള്ളിക്കാവ്, കുലശേഖരപുരം പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പരിധിയില്‍ ഡെങ്കിപ്പനിയും മലേറിയയും പടർരുന്നു.എന്നാല്‍ രോഗികളുടെ കൃത്യമായ കണക്ക് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പുറത്തുവിടുന്നില്ല. മൂന്ന് പഞ്ചായത്തുകളിലായി നൂറോളം പേർ ചികിത്സയിലുണ്ട്. ഓച്ചിറ പഞ്ചായത്തിന്‍റെയും, സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍റെയും ആഭിമുഖ്യത്തില്‍ സഞ്ചരിക്കുന്ന പനി ക്ലിനിക്കുകള്‍ ആരംഭിച്ചു.പഞ്ചായത്ത് പ്രസിഡന്‍റ് ബി. ശ്രീദേവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൻ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ ശ്രീലത പ്രകാശ്, വാർഡ് അംഗം സന്തോഷ്, മെഡിക്കല്‍ ഓഫീസർ ഡോ. ബിനോയ് ഡി. രാജ്, പ്രദീപ് വാര്യത്ത്, ടി. ആർ. മണിലാല്‍, നാസിം, രാജേഷ്, നിഷ എന്നിവർ ക്ലിനിക്കുകള്‍ക്ക് നേതൃത്വം നല്‍കി. വരുംദിവസങ്ങളിലും പനി കൂടുതലുള്ള വാർഡുകളിലും ഹോട്ട് സ്പോട്ട് ഏരിയകളിലും ക്ലിനിക്കുകള്‍ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.