ഡല്‍ഹിയില്‍ ഇന്നും ശക്തമായ മൂടല്‍മഞ്ഞ്. ദൃശ്യ പരിധി 300 മീറ്ററിനു താഴെയും താപനില 7 ഡിഗ്രി സെല്‍ഷ്യസും ആണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
താപനില 7 ഡിഗ്രി സെല്‍ഷ്യസാണ് എത്തിയിരിക്കുന്നത്. അന്തരീക്ഷ മലിനീകരണവും രൂക്ഷമായി തുടരുകയാണ്. ഇതിനു പുറമെ അന്തരീക്ഷ മലിനീകരണവും രൂക്ഷമായി തുടരുകയാണ്. വായു ഗുണനിലവാരം തുടര്‍ച്ചയായി മൂന്നാം ദിവസവും ഗുരുതര വിഭാഗത്തിലാണ്.
418 ആണ് ഇന്നത്തെ വായു ഗുണ നിലവാര നിരക്ക്. GRAP 4 നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും മൂന്നാം ദിവസവും നില മെച്ചപ്പെട്ടില്ല.
വരും ദിവസങ്ങളിളും കാറ്റും ഉയര്‍ന്ന ആര്‍ദ്രതയും കാരണം വിവിധ ഭാഗങ്ങളില്‍ മൂടല്‍മഞ്ഞ് വര്‍ധനവിന് ഡല്‍ഹി സാക്ഷ്യം വഹിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ജമ്മു കശ്മീര്‍, പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവയുള്‍പ്പെടെ ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ കാലാവസ്ഥാ വകുപ്പ് കോള്‍ഡ് വേവ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വരും ദിവസങ്ങളില്‍ അന്തരീക്ഷം ഇതുപോലെ തന്നെ കാണപ്പെടുമെന്നതിനാല്‍ തന്നെ റോഡില്‍ വാഹനങ്ങളുമായി ഇറങ്ങുന്നവരും മറ്റ് കാല്‍നട യാത്രക്കാരും പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് ഉണ്ട്.