ഡല്‍ഹിയില്‍ വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയില്‍. തുടർച്ചയായ അഞ്ചാം ദിവസമാണ് വായുഗുണനിലവാരം മോശമാവുന്നത്.വായുഗുണനിലവാര സൂചിക ഞായറാഴ്ച രാവിലെ 428ലേക്ക് എത്തി. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ കാഴ്ചപരിധി 800 മീറ്ററിലേക്ക് താഴ്ന്നു. ഇതോടെ 107 വിമാനങ്ങള്‍ വൈകുകയും മൂന്നെണ്ണം റദ്ദാക്കുകയും ചെയ്തു.ഡല്‍ഹിയിലെ വായുഗുണനിലവാരം മോശമായതില്‍ നിന്നും ഏറ്റവും മോശമായതിലേക്ക് മാറിയിട്ടുണ്ട്. കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടുകള്‍ പ്രകാരം ഡല്‍ഹിയിലെ പല കേന്ദ്രങ്ങളിലും വായു ഗുണനിലവാര സൂചിക 400ന് മുകളിലേക്ക് എത്തി. ബവാന-471, അശോക് വിഹാർ, ജഹനഗിരിപുര-466, മുണ്ട്ക, വാസിർപൂർ-463, ആനന്ദ് വിഹാർ, ഷാഹിദ്പൂർ, വിവേക് വിഹാർ-457, രോഹിണി, പഞ്ചാബ് ബാഗ് 449,447 എന്നിങ്ങനെയാണ് വായുഗുണനിലവാര സൂചിക.വായുഗുണനിലവാരം മോശമാകുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ആശങ്കയുണ്ട്. കണ്ണിലുള്ള പ്രശ്നങ്ങള്‍, ശ്വാസകോശ പ്രശ്നങ്ങള്‍ എന്നിവയെല്ലാം ഇതുമൂലം ആളുകള്‍ക്ക് അനുഭവപ്പെട്ടേക്കാം. വായുഗുണനിലവാരം അളക്കുന്ന 33 സ്റ്റേഷനുകളില്‍ 22 എണ്ണവും ഡല്‍ഹിയിലേത് മോശം അവസ്ഥയിലാണെന്നാണ് രേഖപ്പെടുത്തിയത്.അതേസമയം, ഡല്‍ഹിയുടെ സമീപപ്രദേശങ്ങളായ നോയിഡയും ഗുരുഗ്രാമിലും വായുഗുണനിലവാര 308, 307 എന്നിങ്ങനെയാണ്. ഗാസിയാബാദില്‍ വായുഗുണനിലവാരം 372 ആണ്. അതേസമയം, ഫരീദബാദില്‍ മലിനീകരണം കുറവാണ്.