രാജ്യത്തിന്റെ തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ശീത തരംഗത്തിന് സാധ്യത എന്ന് റിപ്പോര്‍ട്ട്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഈ മുന്നറിയിപ്പ്.
14 വര്‍ഷത്തിനിടെ ആദ്യമായി താപനില അഞ്ച് ഡിഗ്രിക്ക് താഴെയായിരിക്കുകയാണ്. ഇതോടെയാണ് മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഡിസംബര്‍ 11 അതായത് ഇന്നലെ മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ ശീത തരംഗം സംഭവിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. കുറഞ്ഞ സാധാരണ പകല്‍ താപ നിലയില്‍ നിന്ന് 4.5 മുതല്‍ 6.4 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുമ്ബോഴാണ് ശീത തരംഗം സംഭവിക്കുന്നത്.
മൈനസ് 6.4 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാണെങ്കില്‍ കടുത്ത ശീത തരംഗമായി കണക്കാക്കുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കു പ്രകാരം 199 ആണ് ഡല്‍ഹിയിലെ വായു ഗുണ നിലവാര സൂചിക. ഇത് അപകടകരമായ അവസ്ഥയാണ്. ഇതിനൊപ്പം ശീത തരംഗം കൂടിയെത്തിയാല്‍ അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും ആശങ്കയുയരുന്നുണ്ട്.
രണ്ട് ദിവസത്തിനുള്ളില്‍ ശീത തരംഗത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതോടെ ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു കഴിഞ്ഞു.