കനത്ത മഴ കാരണം ഡല്‍ഹിയില്‍ വീണ്ടും മരണവും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. ന്യൂഡല്‍ഹി രോഹിണി ഏരിയയിലെ വെള്ളക്കെട്ടുള്ള പാർക്കില്‍ ഏഴുവയസ്സുള്ള ആണ്‍കുട്ടി മുങ്ങിമരിച്ചു.
കനത്ത മഴയില്‍ ഡല്‍ഹി ന്യൂ അശോക് നഗറില്‍ സർക്കാർ സ്‌കൂളിന്റെ മതില്‍ തകർന്നു വീണു. മധ്യ, തെക്ക്, തെക്ക് പടിഞ്ഞാറ്, കിഴക്കൻ ഡല്‍ഹിയിലും കനത്ത മഴ പെയ്തു. നിർത്താതെ പെയ്യുന്ന മഴ വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും കാരണമായി. ഗുരുഗ്രാമില്‍ 70 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.
ബസ് സ്റ്റാൻഡ് റോഡ്, ഷീറ്റ്‌ല മാതാ റോഡ്, നർസിംഗ്പൂർ സർവീസ് റോഡ്, ബസായി ചൗക്ക്, ഖണ്ഡ്‌സ, സഞ്ജയ് ഗ്രാം റോഡ്, സോഹ്‌ന റോഡ്, സുഭാഷ് ചൗക്ക്, സെക്ടറുകള്‍ 30, 31, 40, 45, 47, 51 എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കനത്ത മഴയെത്തുടർന്ന് ഗുരുഗ്രാമിലുടനീളം പലയിടത്തും വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും പൊലീസ് എക്സിലൂടെ അറിയിച്ചു.