ദ്വാരകയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ദ്വാരക സെക്ടർ ഒന്നില്‍ വച്ചാണ് കാറിന് തീപിടിച്ചത്. കാറിന്‍റെ മുൻവശത്ത് നിന്നും പുക ഉയരുന്നത് കണ്ടതൊടെ കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു.തീപിടുത്തത്തില്‍ കാർ പൂർണമായും കത്തിനശിച്ചു.