ഡല്‍ഹിയിലേക്ക് ഇന്ന് കാല്‍നട മാർച്ചുമായി കർഷകർ.പഞ്ചാബിലെ ശംഭു അതിർത്തിയില്‍ നിന്നും ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കർഷകരുടെ മാർച്ച്.
മിനിമം താങ്ങുവില ഏർപ്പെടുത്തുക, കാർഷിക കടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ മുൻനിർത്തിയാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്.
ഡല്‍ഹിയിലേക്കുള്ള കർഷകരുടെ മാർച്ചിന് ഹരിയാന സർക്കാർ അനുമതി നല്‍കിയിട്ടില്ല. കർഷക റാലി മുൻനിർത്തി ഹാരിയാന അംബാലയില്‍ ബിഎൻഎസ് 163 പ്രഖ്യാപിച്ചു. പഞ്ചാബ് ഹരിയാന അതിർത്തിയില്‍ ബാരിക്കേഡ് സ്ഥാപിക്കുകയും അർദ്ധ സൈനിക വിഭാഗത്തെ വിന്യസിക്കുകയും ചെയ്തു.
കൂടാതെ അംബാലയിലെ ക്രിമിനല്‍ നടപടി ചട്ടത്തിൻ്റെ (സിആർപിസി) സെക്ഷൻ 144 പ്രകാരം നിരോധന ഉത്തരവുകള്‍ ഏർപ്പെടുത്തി.പൊതുയോഗങ്ങളും ഘോഷയാത്രകളും നിയന്ത്രണം ഏർപ്പെടുത്തി.