ഡബിള്‍ മോഹനൻ ഉപ്പുതറയില്‍

പൃഥ്വിരാജ് നായകനായി നവാഗതനായ ജയൻ നമ്ബ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ തുടർ ചിത്രീകരണം ഉപ്പുതറയില്‍ പുരോഗമിക്കുന്നു.

ഈ ഷെഡ്യൂളില്‍ ഡിസംബർ 18ന് പൃഥ്വിരാജിന്റെ രംഗങ്ങള്‍ പൂർത്തിയാകും. 20ന് ഷെഡ്യൂള്‍ പാക്കപ്പാകുന്ന ചിത്രം ജനുവരി 5ന് മറയൂരില്‍ പുനരാരംഭിക്കും. രണ്ടാഴ്ചത്തെ ചിത്രീകരണത്തോടെ പാക്കപ്പാകും. മറയൂരിലെ ചിത്രീകരണത്തിലും പൃഥ്വിരാജ് പങ്കെടുക്കുന്നുണ്ട്.

മറയൂരില്‍ വിലായത്ത് ബുദ്ധയുടെ സംഘട്ടനരംഗത്തെ ചിത്രീകരണത്തിനിടെ പരിക്കേറ്റ് പൃഥ്വിരാജിന്റെ കാലിലെ ലിഗമെന്റില്‍ താക്കോല്‍ ദ്വാര ശസ്ത്രക്രിയ നടത്തിയിരുന്നു. കഴിഞ്ഞവർഷം ജൂണിലായിരുന്നു അപകടം. തുടർന്ന് നിറുത്തിവച്ച ചിത്രീകരണമാണ് 17 മാസത്തിനുശേഷം പുനരാരംഭിച്ചിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസഫറിന്റെ സഹ സംവിധായകനായിരുന്നു ജയൻ നമ്ബ്യാർ, ജി.ആർ.

ഇന്ദുഗോപന്റെ നോവലായ വിലായത്ത് ബുദ്ധ അതേ പേരില്‍തന്നെയാണ് സിനിമയാക്കുന്നത്. ചന്ദന മോഷ്ടാവായ ഡബിള്‍ മോഹനൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പ്രിയംവദ കൃഷ്ണനാണ് നായിക. കോട്ടയം രമേഷ്, ഷമ്മി തിലകൻ, അനുമോഹൻ, രാജശ്രീനായർ, ടി.കെ. അരുണാചലം എന്നിവരാണ് മറ്റു താരങ്ങള്‍. അരവിന്ദ് കശ്യപാണ് ഛായാഗ്രഹണം. മറയൂരിലെ ചന്ദനമരക്കാടിന്റെ പശ്ചാത്തലത്തില്‍ പകയും പ്രതികാരവും പ്രണയവും നിറഞ്ഞ ചലച്ചിത്ര കാവ്യമായ വിലായത്ത് ബുദ്ധ ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.ഉർവശി തിയറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് നിർമ്മാണം.

Leave a Reply

Your email address will not be published. Required fields are marked *