പാലക്കാട്-തിരുവനന്തപുരം ട്രെയിനുകള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയ റാന്നി സ്വദേശി ഹരിലാലിനെ തേടി പോലിസ്.വൈകുന്നേരത്തോടെയാണ് എറണാകുളം പോലീസ് കണ്ട്രോള് റൂമിലേക്ക് ടെലിഫോണ്‍ സന്ദേശം എത്തുന്നത്. ട്രെയിനുകളില്‍ ചിലതില്‍ ബോംബ് വെച്ചിട്ടുണ്ട് എന്നായിരുന്നു സന്ദേശം. സൈബര്‍ സെല്‍ നടത്തിയ പരിശോധനയില്‍ റാന്നി സ്വദേശി ഹരിലാല്‍ എന്നയാളുടെ ഫോണില്‍ നിന്നാണ് സന്ദേശം എത്തിയത് എന്ന് കണ്ടെത്തി.ഹരിലാലിനെ കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ചു. ഇയാള്‍ നേരത്തെ ചില കേസുകളില്‍ പ്രതിയായിരുന്നു. റാന്നി സ്വദേശിയെങ്കിലും പത്തനംതിട്ട കോഴഞ്ചേരിക്ക് സമീപത്താണ് ഇയാള്‍ താമസിക്കുന്നത്. ഇയാളെ പിടികൂടാന്‍ വേണ്ടിയുള്ള ശ്രമത്തിലാണ് പോലീസ്.