നേത്രാവതി എക്സ്പ്രസില്‍ അനധികൃതമായി കടത്താൻ ശ്രമിച്ച വിദേശ മദ്യം പിടികൂടി. പോണ്ടിച്ചേരിയില്‍ നിന്നുള്ള നേത്രാവതി എക്സ്പ്രസില്‍ നിന്നാണ് അനധികൃതമായി കടത്താൻ ശ്രമിച്ച വിദേശ മദ്യം പിടികൂടിയത്.
ട്രെയിൻ തൃശൂർ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുന്പോള്‍ റെയില്‍വെ പോലീസ് നടത്തിയ പരിശോധനയിലാണ് മദ്യകുപ്പികളടങ്ങിയ ബാഗ് കണ്ടെടുത്തത്. 18 കുപ്പി മദ്യമാണ് പിടികൂടിയത്. (Alcohol seized from train)
പോണ്ടിച്ചേരിയില്‍ നിന്ന് കുറഞ്ഞ വിലയില്‍ വാങ്ങിയ മദ്യം കേരളത്തിലേക്ക് കൊണ്ടുവരുകയായിരുന്നു. മദ്യം കടത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല. ജനറല്‍ കംപാര്‍ട്ട്മെന്‍റിന്‍റെ ശുചിമുറിയോട് ചേര്‍ന്ന് ഉപേക്ഷിക്കപ്പെട നിലയിലാണ് ബാഗ് കണ്ടെത്തിയത്.