ടൊവീനോ തോമസിനെ നായകനാക്കി ഒരുക്കുന്ന ഐഡിന്റിറ്റി എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറക്കി. ഫൊറൻസിക് എന്ന ചിത്രത്തിന് ശേഷം അഖില്‍ പോള്‍- അനസ് ഖാൻ കൂട്ടുകെട്ടില്‍ പുറത്തിറക്കുന്ന ചിത്രമാണിത്.
തെന്നിന്ത്യൻ സൂപ്പർ നായിക തൃഷാ കൃഷ്ണനാണ് ചിത്രത്തിലെ നായിക. തമിഴ് താരം വിനയ് റായി മറ്റൊരു പ്രധാന വേഷത്തില്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ഐഡന്റിറ്റി.
അഖില്‍ പോള്‍ – അനസ് ഖാൻ എന്നിവർ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്താണ് ചിത്രം നിർമിക്കുന്നത്. മന്ദിര ബേദി, ഷമ്മി തിലകൻ, അജു വർഗീസ്, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ, അർച്ചന കവി, മേജർ രവി, ആദിത്യ മേനോൻ എന്നിവരാണ് മറ്റുള്ള താരങ്ങള്‍.
2018 എന്ന സിനിമയ്ക്ക് കാമറ ചലിപ്പിച്ച അഖില്‍ ജോർജാണ് ഐഡന്റിറ്റിയുടെ ചായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റർ ചമൻ ചാക്കോ, ജേക്സ് ബിജോയ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു.
യാനിക് ബെൻ, ഫീനിക്സ് പ്രഭു എന്നിവരാണ് ആക്ഷൻ കൊറിയോഗ്രാഫി നിർവഹിക്കുന്നത്. സൗണ്ട് മിക്സിംഗ് എം.ആർ. രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, മേക്ക് അപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഗായത്രി കിഷോർ.