ചങ്ങരംകുളം : 2023ലെ ടെലിവിഷൻ അവാർഡുകളിൽ മികച്ച ലേഖനത്തിനുള്ള അവാർഡ് ഡോ. വി.മോഹനകൃഷ്ണന് ലഭിച്ചു. ‘ടെലിവിഷൻ ആചാരങ്ങളും ഡിജിറ്റൽ ചായക്കടകളും’ എന്ന ലേഖനത്തിനാണ് അവാർഡ്. 2017ൽ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റി സെക്രട്ടറിയും എഴുത്തുകാരനുമാണ്.ടെലിവിഷൻ വാർത്താ രംഗത്തെ യാഥാർത്ഥ്യ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ പ്രവണതകളെ വിശകലനം ചെയ്യുന്ന പഠനമാണ്
അവാർഡിനർഹമായത്