ഞാൻ പ്രതീക്ഷിച്ചതിലും നൂറിരട്ടിയാണ് കല്‍ക്കിയില്‍ ഉള്ളത്: അന്ന ബെൻ

കല്‍ക്കി ഗംഭീരവിജയത്തോടെ തിയറ്ററുകളില്‍ കുതിക്കുമ്ബോള്‍ മലയാളികള്‍ക്ക് അഭിമാനമായി മാറിയത് അന്നാ ബെൻ ആണ്. ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷമാണ് അന്ന ചെയ്തിരിക്കുന്നത്.

സിനിമയില്‍ ഇത്ര സ്ക്രീൻ ടൈം ഉണ്ടാകുമെന്ന് അറിയില്ലായിരുന്നുവെന്നും പ്രതീക്ഷിച്ചതിലും നൂറിരട്ടിയാണ് കല്‍ക്കിയില്‍ ഉള്ളതെന്നും അന്ന പറയുന്നു.

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കല്‍ക്കിയിലെ കൈറ എന്ന കഥാപാത്രത്തെക്കുറിച്ച്‌ അന്ന പറഞ്ഞത്.

സിനിമയില്‍ ഇത്ര സ്ക്രീൻ ടൈം ഉണ്ടാകുമെന്ന് അറിയില്ലായിരുന്നു. വലിയ ഒരു പ്രോജക്ടിന്‍റെ ഭാഗമാക്കുക എന്നതായിരുന്നു എന്നെ സിനിമയിലേക്ക് പ്രേരിപ്പിച്ച ഘടകം. അത് ഇപ്പോള്‍ എത്ര വലിയ റോള്‍ ആണെങ്കിലും ചെറിയ റോള്‍ ആണെങ്കിലും ചെയ്യുക എന്നതായിരുന്നു.

ഷൂട്ടിംഗ് സമയത്ത് കുറച്ചധികം ആക്ഷനൊക്കെ ഉണ്ടായിരുന്നു. അതൊക്കെ സിനിമയാകുമ്ബോള്‍ കാണാൻ കഴിയും എന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. സിനിമയുടെ കാര്യമായതു കൊണ്ട് ഒന്നും പറയാൻ പറ്റില്ലാലോ, ചിലപ്പോള്‍ എഡിറ്റ് ചെയ്ത് കളയാനും സാധ്യത ഉണ്ട്. ഇതൊരു വലിയ സിനിമ ആയിരിക്കും എന്നറിയാമായിരുന്നു പക്ഷെ ഇത്രയും എന്‍റെ സങ്കല്പത്തില്‍ വന്നിരുന്നില്ല. ഞാൻ പ്രതീക്ഷിച്ചതിലും നൂറിരട്ടിയാണ് കല്‍ക്കിയില്‍ ഉള്ളത്. അന്ന ബെൻ പറയുന്നു.

പശുപതി, ദീപിക പാദുക്കോണ്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പമുള്ള കോന്പിനേഷൻ സീനുകളാണ് അന്നയ്ക്ക് ചിത്രത്തിലുള്ളത്. കല്‍ക്കി 2898 എഡി 500 കോടി കളക്ഷനുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *