”ഞങ്ങള്‍ തിരികെ വരും, എപ്പോഴാണെന്ന് എനിക്കറിയില്ല”; സിറ്റിയെ അടിമുടി മാറ്റിയെടുക്കാന്‍ പദ്ധതിയൊരുക്കി പെപ് 

ബേണ്‍ മൗത്തിനോട് 2-1-ന്റെ തോല്‍വി, സ്‌പോര്‍ട്ടിങ് സിപിയോട് 4-1 സ്‌കോറില്‍ തോല്‍വി, ബ്രൈറ്റണോട് 2-1 ന്റെ തോല്‍വി, ടോട്ടനം ഹോട്ടസ്പറിനോട് 4-0-ന്റെ സ്‌കോറില്‍ പരാജയം. ഏറ്റവും ഒടുവില്‍ ഫെയ്‌നൂര്‍ഡിനോട് 3-3 സ്‌കോറില്‍ സമനിലയും. തുടര്‍ച്ചയായ തോല്‍വികളില്‍പെട്ട് മാഞ്ചസ്റ്റര്‍ സിറ്റി എക്കാലെത്തെയും മോശം നിലയിലാണ്. ഞായറാഴ്ച നടക്കാനിരിക്കുന്ന ലിവര്‍പൂളുമായുള്ള മത്സരവും പ്രതീക്ഷയില്ലാത്തതാണെന്നാണ് പരിശീലകന്‍ പെപ് ഗാര്‍ഡിയോളയുടെ അഭിപ്രായം. 2027 വരെ കരാറുള്ള പെപ് ആശാന്‍ സിറ്റിക്കൊപ്പം നിന്ന് ടീമിനെ അടിമുടി മാറ്റാനുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണ്. നിലവില്‍ വലിയ ലക്ഷ്യങ്ങളെ കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലെങ്കിലും ക്ലബ്ബിനെ നേട്ടങ്ങള്‍ക്കായി മാറ്റിയെടുക്കാന്‍ ആലോചിക്കുന്നതായി പെപ് ഗാര്‍ഡിയോള പറയുന്നു.

ആറ് മത്സരങ്ങളില്‍ തുടര്‍ച്ചയായി തോല്‍വി വഴങ്ങുകയെന്നത് തന്റെ കരിയറിലെ ഏറ്റവും മോശം സമയമാണ്. പെപ് ഗാര്‍ഡിയോള പറഞ്ഞു. കഴിഞ്ഞ വാരാന്ത്യത്തില്‍ ടോട്ടന്‍ഹാമിനെതിരെ സ്വന്തം സ്റ്റേഡിയത്തില്‍ 4-0 ന് തോറ്റതോടെ പ്രീമിയര്‍ ലീഗില്‍ മുന്നിലുള്ള ടീമുകളേക്കാള്‍ എട്ട് പോയിന്റ് പിന്നിലാണ് മാഞ്ചസ്റ്റര്‍ സിറ്റി. ‘ഞങ്ങള്‍ മടങ്ങിവരും, എനിക്കറിയാം. എപ്പോഴാണെന്ന് എനിക്കറിയില്ല, അതാണ് സത്യം,’-ഗാര്‍ഡിയോള പറഞ്ഞു. എന്നാല്‍ ക്ലബ്ബ് മാറി നില്‍ക്കാന്‍ പറഞ്ഞാല്‍ തനിക്ക് പകരം മറ്റൊരാള്‍ ചുമതല ഏറ്റെടുക്കും. പെപ് ഗാര്‍ഡിയോള കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *