ജോര്‍ജിയക്കെതിരെ ജയിച്ച സ്പെയിൻ യൂറോ 2024 ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചു

ഞായറാഴ്‌ച ജോർജിയയ്‌ക്കെതിരെ 4-1ൻ്റെ ജയത്തോടെ സ്‌പെയിൻ യുവേഫ യൂറോ 2024 ക്വാർട്ടർ ഫൈനല്‍ സ്ഥാനം ഉറപ്പിച്ചു. കൊളോണ്‍ സ്റ്റേഡിയത്തില്‍ 18-ാം മിനിറ്റില്‍ സ്‌പെയിനിൻ്റെ റോബിൻ ലെ നോർമൻഡിൻ്റെ സെല്‍ഫ് ഗോളിലാണ് ജോർജിയ ആദ്യ ഗോള്‍ നേടിയത്.

39-ാം മിനിറ്റില്‍ റോഡ്രിയുമായി സ്‌പെയിൻ സമനില നേടിയപ്പോള്‍ 51-ാം മിനിറ്റില്‍ ഫാബിയൻ റൂയിസ് ടീമിന് ലീഡ് നല്‍കി.75-ാം മിനിറ്റില്‍ നിക്കോ വില്യംസ് ഒരു ഡിഫൻഡറെ ഡ്രിബിള്‍ ചെയ്ത് സ്‌കോർ 3-1 ആക്കി.83-ാം മിനിറ്റില്‍ ഡാനി ഓള്‍മോ സ്‌പെയിനിൻ്റെ നാലാമത്തെ ഗോള്‍ നേടി. ഇതോടെ ജൂലൈ അഞ്ചിന് ക്വാർട്ടർ ഫൈനലില്‍ ജർമനിക്കെതിരെ സ്‌പെയിൻ കളിക്കും.

നേരത്തെ, എക്സ്ട്രാ ടൈമില്‍ സ്ലൊവാക്യയെ 2-1ന് തോല്‍പ്പിച്ച്‌ ഇംഗ്ലണ്ട് ക്വാർട്ടറിലേക്ക് മുന്നേറി ജൂലൈ 6 ന് നടക്കുന്ന മത്സരത്തില്‍ ത്രീ ലയണ്‍സ് സ്വിറ്റ്‌സർലൻഡിനെ നേരിടും.

Leave a Reply

Your email address will not be published. Required fields are marked *