ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം ; കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് കത്തയച്ച്‌ മന്ത്രി വി ശിവൻകുട്ടി

തമ്ബാനൂർ റെയില്‍വേ സ്റ്റേഷനോട് ചേർന്നുള്ള ആമഴയിഴഞ്ചാൻ കനാലില്‍ ശുചീകരണ പ്രവർത്തനത്തില്‍ പങ്കെടുത്ത് മരിച്ച യുവാവിന്റെ കുടുംബത്തിന് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.ഇക്കാര്യമാവശ്യപ്പെട്ട് ശിവൻകുട്ടി കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് കത്തയച്ചു. എന്നാല്‍ തോട് വ്യത്തിയാക്കുന്നതില്‍ റെയില്‍വേയുടെ ഭാഗത്ത് നിന്നും അലംഭാവമുണ്ടായിട്ടില്ലെന്നാണ് റെയില്‍വേ എഡിആർഎം എം ആർ വിജി പറയുന്നത്. റെയില്‍വേയുടെ ഭാഗത്തുളള തോട് വൃത്തിയാക്കേണ്ടതിന്റെയും ചുമതല കോർപ്പറേഷനാണെന്നാണ് റെയില്‍വേയുടെ നിലപാട്.തൊഴിലാളിയുടെ മരണത്തില്‍ തിരുവനന്തപുരം നഗരസഭയ്ക്ക് ഗുരുതരമായ വീഴ്ചയുണ്ടായെന്നും റെയില്‍വേയെ പഴിചാരി ഒളിച്ചോടാനാണ് കോർപറേഷൻ ശ്രമിക്കുന്നതുമെന്നാണ് ബിജെപി സംസ്ഥാന അധ്യാക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചത്.ഭരണകൂടത്തിന്‍റെ മിസ് മാനേജ്മെന്‍റിന്‍റെ ഇരയാണ് ജോയി. മനഃപൂർവമായ നരഹത്യക്ക് മേയർക്കും ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു. ജോയിയുടെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നല്‍കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *