ജോയിക്കായുള്ള കാത്തിരിപ്പിന് പിന്നാലെ കേരളം പ്രാര്‍ത്ഥനയോടെ അര്‍ജ്ജുന് വേണ്ടി കാത്തിരിക്കുന്നു; ഇന്നലെവരെ എഞ്ചിൻ പ്രവര്‍ത്തിച്ചിരുന്നുവെന്ന് ഭാരത് ബെൻസ്; രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലെന്ന് കുടുംബം

തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടില്‍ അപകടത്തില്‍പ്പെട്ട ജോയിക്കായി കേരളം പ്രാർത്ഥനയോടെ കാത്തിരുന്നത് 48 മണിക്കൂറുകളായിരുന്നു.പിന്നാലെ അങ്കോള മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശി അർജ്ജുനായി കാത്തിരിക്കുകയാണ് കേരളം. പക്ഷെ കർണ്ണാടക സർക്കാരും എൻ ഡി ആർ എഫുമാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. അർജ്ജുനും അദ്ദേഹം ഓടിച്ചിരുന്ന ലോറിയും മണ്ണിനടിയില്‍പ്പെട്ടിട്ട് നാല് ദിവസമായെന്നാണ് സൂചന. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച്‌ ലോറിയുടെ എഞ്ചിൻ ഇന്നലെവരെ പ്രവർത്തിച്ചിരുന്നതായി ഭാരത് ബെൻസ് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെയും വീട്ടുകാർ ബന്ധപ്പെട്ടപ്പോള്‍ അർജ്ജുന്റെ ഫോണ്‍ റിംഗ് ചെയ്തിരുന്നു. ലോറിയുടമയും അർജ്ജുന്റെ ബന്ധുക്കളും അങ്കോളയില്‍ അപകടം നടന്ന സ്ഥലത്ത് എത്തിയിട്ടുണ്ട്. ജിപിഎസ് സഹായത്തോടെയാണ് അർജ്ജുനും ലോറിയും അപകടത്തില്‍ മണ്ണിനടിയില്‍ കുടുങ്ങിയതായി ബന്ധുക്കള്‍ സ്ഥിരീകരിച്ചത്.അതേസമയം രക്ഷാപ്രവർത്തനം മന്ദഗതിയിലാണെന്നും അധികൃതർ ഹൈവേ തടസം നീക്കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അർജ്ജുനെ രക്ഷിക്കാനുള്ള അപേക്ഷകള്‍ ചെവിക്കൊള്ളുന്നില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്. എന്നാല്‍ കർണ്ണാടക മുഖ്യമന്ത്രി അടക്കം പ്രശ്നത്തില്‍ ഇടപെടുന്നുണ്ടെന്നും പ്രതികൂല കാലാവസ്ഥ രക്ഷാ പ്രവർത്തനത്തിന് തടസ്സമാകുന്നുണ്ടെന്നും കർണ്ണാടക അധികൃതർ അറിയിക്കുന്നു. മണ്ണിടിച്ചില്‍ ഇപ്പോഴും തുടരുന്നു എന്നതാണ് രക്ഷാ പ്രവർത്തകർക്ക് മുന്നിലെ തടസ്സം. അർജ്ജുൻ കുടുങ്ങിക്കിടക്കുന്നിടത്തെ മണ്ണുനീക്കിയാല്‍ കൂടുതല്‍ മണ്ണിടിയാനും സാധ്യതയുണ്ടെന്ന് രക്ഷാപ്രവർത്തന സംഘം പറയുന്നു. അതേസമയം രക്ഷാപ്രവർത്തനത്തിന് ഇന്ന് നേവി രംഗത്തിറങ്ങും എന്ന സൂചനയുമുണ്ട്.The post ജോയിക്കായുള്ള കാത്തിരിപ്പിന് പിന്നാലെ കേരളം പ്രാർത്ഥനയോടെ അർജ്ജുന് വേണ്ടി കാത്തിരിക്കുന്നു; ഇന്നലെവരെ എഞ്ചിൻ പ്രവർത്തിച്ചിരുന്നുവെന്ന് ഭാരത് ബെൻസ്; രക്ഷാപ്രവർത്തനം മന്ദഗതിയിലെന്ന് കുടുംബം

Leave a Reply

Your email address will not be published. Required fields are marked *