ഇതിഹാസ ടെന്നീസ് താരം ജോക്കോവിച്ചിനെ തുടര്‍ച്ചയായ മൂന്ന് സെറ്റിലും പരാജയപ്പെടുത്തി കാര്‍ലോസ് അല്‍കാരസ് വിംബിള്‍ഡണ്‍ കിരീടം നിലനിര്‍ത്തി.
ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് വിജയിച്ചാണ് അല്‍കാരസ് കിരീടം നേടിയത്. 6-2, 6-2, 6-6 (7-4) എന്നായിരുന്നു സ്കോര്‍. ജോക്കോവിച്ചിന്റെ ആദ്യ സെര്‍വ് തന്നെ ബ്രെക്ക് ചെയ്ത് കൊണ്ടായിരുന്നു അല്‍കാരസ് തുടങ്ങിയത്.
ആദ്യ രണ്ട് സെറ്റുകളും അല്‍കാരസ് എളുപ്പത്തില്‍ നേടി. എന്നാല്‍ മൂന്നാം സെറ്റില്‍ ജോക്കോവിച്ച് ശക്തമായി തിരിച്ച് വന്ന് 4-4 ലെത്തി. എന്നാല്‍ അടുത്ത ഗെയിമില്‍ ജോക്കോവിച്ചിന്റെ സെര്‍വ് ബ്രേക്ക് ചെയ്ത് ടൈ ബ്രേക്കറിലൂടെ അല്‍കാരസ് വിജയ പോയിന്റ് നേടി.
കാല്‍മുട്ട് ശസ്ത്രക്രിയ കഴിഞ്ഞ് വെറും 37 ദിവസത്തെ വിശ്രമത്തിന് ശേഷമാണ് അല്‍കാരസ് വിംബിള്ഡണിനെത്തുന്നത്. പരിക്ക് സാധ്യത മുന്നില്‍ കണ്ട് ടൂര്‍ണമെന്റില്‍ നിന്ന് വിട്ട് നില്‍ക്കാനും നിര്‍ദ്ദേശങ്ങളുണ്ടായിരുന്നു. എന്നാല്‍ ടൂര്‍ണമെന്റില്‍ മത്സരിക്കാന്‍ താരം തീരുമാനിക്കുകയായിരുന്നു. ഈ നേട്ടത്തോടെ 21 വയസ്സില്‍, ഒരേ വര്‍ഷം വിംബിള്‍ഡണും റോളണ്ട് ഗാരോസും നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി അല്‍കാരസ് മാറി.