ജീവിതത്തില്‍ താഴ്ചകളുണ്ടായപ്പോള്‍ വിളിച്ച്‌ സമാധാനിപ്പിച്ചത് അദ്ദേഹമാണ്; മലയാളികളുടെ പ്രിയതാരത്തെപ്പറ്റി ജയറാം

താമസം ചെന്നൈയിലാണെങ്കിലും ജയറാം ഇന്നും മലയാളികള്‍ക്ക് സ്വന്തം വീട്ടിലെ ആളാണ്. മമ്മൂട്ടി, മോഹൻലാല്‍ അടക്കമുള്ള താരങ്ങളുമായും അദ്ദേഹം അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്.

ജീവിതത്തിലെ ഉയർച്ച താഴ്ചകളെല്ലാം താൻ പങ്കുവയ്ക്കുന്നയാളാണ് മമ്മൂട്ടിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജയറാം.

തന്റെ സിനിമകള്‍ പരാജയപ്പെട്ടിരുന്ന സമയത്ത് വിളിച്ച്‌ ആശ്വസിപ്പിച്ചത് മമ്മൂട്ടിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍. ‘ജീവിതത്തിലെ എന്റെ എല്ലാ നല്ല മുഹൂർത്തങ്ങളും, നല്ല കാര്യങ്ങളും വിജയങ്ങളും തോല്‍വികളുമെല്ലാം ഞാൻ പങ്കുവയ്ക്കുന്ന വല്ല്യേട്ടനാണ്. തുടക്കം മുതല്‍ ജീവിതത്തിലെ ഒരുപാട് കാര്യങ്ങള്‍ അദ്ദേഹവുമായിട്ടാണ് പങ്കുവയ്ക്കുന്നത്. തിരിച്ചടികളും സന്തോഷങ്ങളുമൊക്കെ വരുമ്ബോള്‍… അതേപോലെ തന്നെ അദ്ദേഹം ഇങ്ങോട്ടും പറയും. ഞാൻ ഓഡിയോ ലോഞ്ചില്‍ ഒരു മിമിക്രി ചെയ്തു. അത് ഹിറ്റായ സമയത്ത് അദ്ദേഹത്തിന്റെ റൂമില്‍ പ്രൊജക്ടറില്‍ ഫുള്ളായി 50 പ്രാവശ്യം അത് കണ്ടുകൊണ്ടിരിക്കുകയാണ്. എന്നെ വിളിച്ച്‌ അഭിനന്ദിച്ചു.’- ജയറാം പറഞ്ഞു.

അതേസമയം, അടുത്തിടെയായിരുന്നു ജയറാമിന്റെ മകൻ കാളിദാസിന്റെ വിവാഹം നടന്നത്. മോഡലായ താരിണി കലിംഗരായാ‌ർ ആണ് കാളിദാസിന്റെ ഭാര്യ. ഗുരുവായൂരില്‍ വച്ചായിരുന്നു ചടങ്ങ്. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി കുടുംബ സമേതം ഗുരുവായൂരിലെത്തിയിരുന്നു. തുടർന്ന് നടന്ന റിസപ്ഷനില്‍ വൻ താരനിരയാണ് ഒഴുകിയെത്തിയത്.

കഴിഞ്ഞ മേയിലായിരുന്നു ജയറാം – പാർവതി ദമ്ബതികളുടെ മകള്‍ മാളവികയുടെ വിവാഹം. അന്നും വൻതാരനിര ചടങ്ങില്‍ പങ്കെടുത്തിരുന്നു. കൂടാതെ കഴിഞ്ഞ ദിവസമായിരുന്നു ജയറാം അറുപതാം പിറന്നാള്‍ ആഘോഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *