ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ 26 എഫ്‌ഐആറുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കേരള സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു.കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകള്‍ കേള്‍ക്കുന്ന പ്രത്യേക ബെഞ്ചിന് സംസ്ഥാന സർക്കാർ എസ്‌ഐടിയുടെ നടപടി റിപ്പോർട്ട് സമർപ്പിച്ചു . ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്ബ്യാർ, ജസ്റ്റിസ് സി എസ് സുധ എന്നിവരാണ് പ്രത്യേക ബെഞ്ചിലെ ജഡ്ജിമാർ.ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പരാമർശിച്ചിട്ടുള്ള കുറ്റങ്ങളുടെ അടിസ്ഥാനത്തില്‍ 2023ലെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷൻ 173 പ്രകാരം ആവശ്യമായ നടപടിയെടുക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി നല്‍കിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.26 എഫ്‌ഐആറുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികളുടെ വിശദാംശങ്ങളും എഫ്‌ഐആറില്‍ കാണിച്ചിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു. 10 പ്രാഥമിക അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെന്നും മറ്റ് 4 കേസുകള്‍ എസ്‌ഐടി അന്വേഷിക്കുന്നുണ്ടെന്നും അറിയിച്ചു. അന്വേഷണ പുരോഗതിയുടെ റിപ്പോർട്ടും കോടതിയില്‍ സമർപ്പിക്കാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി നവംബർ നാലിലേക്ക് മാറ്റി.