പൊതു ജലാശയത്തില്‍ മാലിന്യം തള്ളിയതിന് ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പിഴ ചുമത്തി. പള്ളിപ്പുറത്തെ സ്വകാര്യ പ്ലൈവുഡ് കമ്ബനിക്ക് 25000 രൂപ പിഴയാണ് ചുമത്തിയത്.മാലിന്യം തള്ളിയതായുളള വിവരം പഞ്ചായത്തില്‍ ലഭിച്ചതിനെ തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡിനെ അറിയിച്ചു. ബോർഡിലെ ജീവനക്കാർ എത്തി ജലത്തിന്റെ സാമ്ബിള്‍ ശേഖരിച്ചു. കമ്ബനിക്ക് സമീപമുള്ള തോട്ടിലും പാടത്തും വേമ്ബനാട് കായലിലേക്കുമാണ് രാസമാലിന്യം കലർന്ന ജലം ഒഴുക്കിവിട്ടത്. പ്രദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ശാരീരിക ബുദ്ധിമുട്ട് ഉള്‍പ്പെടെ അനുഭവപ്പെടുകയും നിരവധി മത്സ്യങ്ങള്‍ ചത്തുപൊങ്ങുകയും ചെയ്തിരുന്നു