പനി, ചുമ, ശ്വാസകോശ രോഗങ്ങള്‍ അകറ്റാൻ ഉത്തമമാണ് പനിക്കൂർക്ക. തലയ്ക്ക് തണുപ്പേകാന്‍ എളള് എണ്ണയില്‍ അല്പം പഞ്ചസാരയും പനിക്കൂര്‍ക്കയിലയും ചേര്‍ത്ത് കുഴമ്ബുരൂപത്തിലാക്കി തലയില്‍ വെച്ച് കുറച്ച് കഴിഞ്ഞ് കഴുകി കളഞ്ഞാല്‍ മതിയാകും.
ജലദോഷവും പനിയും മാറാൻ പനിക്കൂർക്ക കൊണ്ട് ജ്യൂസ് ഉണ്ടാക്കി കുടിക്കാം. ആരോഗ്യത്തിനും ഇത് നല്ലതാണ്.പനിയും ജലദോഷവുമുള്ളവർ ഇതിന്റെ ഇല ഇട്ടു ആവി പിടിക്കുന്നതും നല്ലതാണ്.പനിക്കൂർക്ക ഇല, ഇഞ്ചി, നാരങ്ങാനീര്, തേൻ, ഉപ്പ്, വെള്ളം ഇത്രയും ചേരുവകള്‍ മാത്രം മതി പനിക്കൂർക്ക ജ്യൂസ് ഉണ്ടാക്കാൻ. ചേരുവകള്‍ എല്ലാം ചേർത്ത് അടിച്ചെടുക്കുക. അരിച്ചെടുത്ത ശേഷം കുടിക്കാവുന്നതാണ്.
പനികൂർക്കയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പനിക്കൂർക്ക ഇലയുടെ നീര് ദിവസവും മിതമായ രീതിയില്‍ കഴിക്കുന്നത് അസ്ഥികള്‍ക്ക് ആരോഗ്യവും ബലവും നല്‍കും. ചുമയ്ക്കും പനിയ്ക്കും ഇലനീരില്‍ തേനോ കല്‍ക്കണ്ടമോ ചേര്‍ത്ത് നല്കാം.