ജർമ്മൻ ചാൻസലർ ഒലാഫ് ഷോള്‍സ് വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു. 733 അംഗങ്ങളുള്ള പാർലിമെന്റിലെ ലോവർ ഹൗസായ ബുണ്ടെസ്റ്റാഗില്‍ 207 പേരുടെ പിന്തുണ മാത്രമേ ഷോള്‍സ് നേടാൻ കഴിഞ്ഞിരുന്നുള്ളൂ.
394 പേർ അദ്ദേഹത്തിനെതിരെ വോട്ട് ചെയ്തു. 116 പേർ വിട്ടുനിന്നു . വിജയിക്കാൻ 367 പേരുടെ പിന്തുണ ആവശ്യമാണ്. ഇതോടെ തിരഞ്ഞെടുപ്പ് നേരത്തെ നടത്താൻ വഴിയൊരുങ്ങി.
യൂറോപ്യൻ യൂണിയനിലെ ഏറ്റവും ജനസംഖ്യയുള്ള അംഗവും ഏറ്റവും വലിയ സമ്ബദ്‌വ്യവസ്ഥയാണ് ജർമ്മനി. സ്തംഭനാവസ്ഥയിലുള്ള സമ്ബദ്‌വ്യവസ്ഥയെ എങ്ങനെ പുനരുജ്ജീവിപ്പിക്കാമെന്ന തർക്കത്തെ തുടർന്ന് ധനമന്ത്രിയെ നേരത്തെ പുറത്താക്കിയിരുന്നു. തുടർന്ന് ത്രികക്ഷി സഖ്യം തകർന്നതിനെത്തുടർന്ന് ഒരു ന്യൂനപക്ഷ സർക്കാരിനെയാണ് ഷോള്‍സ് നയിക്കുന്നത് .പാർലമെൻ്റ് പിരിച്ചുവിട്ട് 60 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തണം.