ജയ്പൂരില്‍ പെട്രോള്‍ പമ്ബിനുള്ളില്‍ വാഹനത്തിന് തീപിടിച്ച് നാല് പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച രാവിലേയാണ് സംഭവമുണ്ടായത്. പെട്രോള്‍ പമ്ബില്‍ പാർക്ക് ചെയ്ത സി.എൻ.ജി ട്രക്കിനാണ് തീപിടിച്ചത്. അജ്മീർ റോഡില്‍ ബാൻക്രോട്ട മേഖലയിലാണ് സംഭവമുണ്ടായത്.
സി.എൻ.ജി ട്രക്കിലേക്ക് മറ്റൊരു ലോറിയിടിച്ചാണ് തീപിടത്തമുണ്ടായതെന്നാണ് റിപ്പോർട്ട്. സി.എൻ.ജി ട്രക്കിന് തീപിടിച്ചതിന് പിന്നാലെ പമ്ബിലെ മറ്റ് ഭാഗങ്ങളിലേക്കും തീപടരുകയായിരുന്നു. പെട്രോള്‍ പമ്ബില്‍ പാർക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളും തീപിടിത്തത്തില്‍ നശിച്ചു. തീയണക്കാനായി 20 ഫയർഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പെട്രോള്‍ പമ്ബില്‍ നിന്ന് വലിയ തീജ്വാലകള്‍ ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. എത്ര ട്രക്കുകള്‍ കൂട്ടിയിടിച്ചുവെന്നത് വ്യക്തമല്ലെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ മനീഷ് ഗുപ്ത പറഞ്ഞു.