ജമ്മു കശ്മീരിലെ ഉധംപുരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. വനമേഖലയില്‍ സൈന്യം പരിശോധന നടത്തുന്നതിനിടെ ഭീകരർ വെടിയുതിർത്തു.
ചൊവ്വാഴ്ച രാവിലെ മുതല്‍ തിരച്ചില്‍ ആരംഭിച്ചിരുന്നുവെന്നും വൈകിട്ട് അഞ്ചരയോടെയാണ് സംഭവം നടന്നതെന്നും സൈന്യം വ്യക്തമാക്കി.
ബസന്ത്ഗഡില്‍ വച്ചായിരുന്നു ഭീകരർ ആക്രമണം നടത്തിയത്. 4 ഭീകരരെ സൈന്യം പിടികൂടിയെന്നും റിപ്പോർട്ടുകളുണ്ട്. ഏപ്രിലില്‍ ബസന്ത്ഗഡിലെ ഡുഡു മേഖലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു വില്ലേജ് ഡിഫൻസ് ഗാർഡ് കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച അനന്ത്‌നാഗില്‍ നടന്ന തിരച്ചിലില്‍ ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം കണ്ടെടുത്തിരുന്നു.