ജമ്മു കശ്മീരിലെ കുല്‍ഗാമിലും രജൗറിയിലും ഭീകരർക്കായി തെരച്ചില്‍ തുടർന്ന് സുരക്ഷാ സേന.കുല്‍ഗാമിലെ ചിന്നിഗാമില്‍ ഭീകരർ ഒളിവില്‍ കഴിഞ്ഞത് വീടിന്റെ അകത്തു ബങ്കറുകളുണ്ടാക്കി.
പ്രദേശത്തുള്ള മറ്റുള്ളവർക്കും ഇക്കാര്യത്തില്‍ അറിവുണ്ടായിയുന്നുവെന്ന് നിഗമനം. കമാൻഡറടക്കം നാല് ഹിസ്ബുല്‍ ഭീകരരെയാണ് ചിന്നിഗാമില്‍ സേന വധിച്ചത് .വലിയ ആയുധശേഖരവും കണ്ടെത്തി .കുല്‍ഗാമില്‍ രണ്ടിടങ്ങളിലായി ഉണ്ടായ ഏറ്റുമുട്ടലില്‍ ആകെ ആറ് ഭീകരരെയാണ് വധിച്ചത്, രണ്ട് സൈനികരും വീരമൃത്യുവരിച്ചിരുന്നു.