ജമ്മുകശ്മീരിലെ കുപ്‍വാരയില്‍ സൈന്യവുമായുണ്ടായ ഏറ്റമുട്ടലില്‍ ഭീകരൻ കൊല്ലപ്പെട്ടു. ഒരു ജവാന് പരിക്കേല്‍ക്കുകയും ചെയ്തു.
ലോലാബ് മേഖലയിലാണ് സുരക്ഷാസേന ഭീകരർക്ക് വേണ്ടി തിരച്ചില്‍ നടത്തിയത്. ഇതിനിടെ ത്രിമുഖയില്‍ വെച്ച് ഏറ്റുമുട്ടലുണ്ടാവുകയായിരുന്നുവെന്നും ഇത് ഇപ്പോഴും തുടരുകയാണെന്നും കശ്മീർ സോണ്‍ പൊലീസ് അറിയിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ ചിനാർ സൈനികർ സംശയകരമായ നീക്കം കണ്ടതിനെ തുടർന്ന് ഇതുസംബന്ധിച്ച് അന്വേഷിക്കാൻ പോകുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യംനടത്തിയ തിരിച്ചടിയില്‍ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഒരു സൈനികന് ഭീകരരുടെ വെടിവെപ്പില്‍ പരിക്കേല്‍ക്കുകയും ചെയ്തുവെന്നും ഇന്ത്യൻ സേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.