ജനസാഗരമായി തുമ്ബോളി പള്ളിയിലെ തിരുനാള്‍ പ്രദക്ഷിണം

 തുമ്ബോളി സെന്‍റ് തോമസ് ദേവാലയത്തില്‍ പരിശുദ്ധ അമലോല്‍ഭവ മാതാവിന്‍റെ ദര്‍ശന തിരുനാളിനോടനുബന്ധിച്ച്‌ ഇന്നലെ പ്രദക്ഷിണം നടന്നു.

ആഘോഷമായ തിരുനാള്‍ ദിവ്യബലിക്കു ശേഷം പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടു നടന്ന തിരുനാള്‍ പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

മാതാവിന്‍റെ തിരുസ്വരൂപം കടപ്പുറത്തെ കുരിശടി ചുറ്റി ദേവാലയത്തില്‍ എത്തിച്ചേര്‍ന്നു. പ്രാര്‍ഥനാ നിര്‍ഭരമായ പ്രദക്ഷിണത്തിന് മുത്തുക്കുടകളും പൂമാലകളും വെറ്റിലയുമൊക്കെ നേര്‍ച്ചസമര്‍പ്പണമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *