നാഷണല്‍ ബോർഡ് ഓഫ് എക്സാമിനേഷൻ നടത്തുന്ന ഫോറിൻ മെഡിക്കല്‍ ഗ്രാജുവേറ്റ് എക്സാമിനേഷൻ (എഫ്എംജിഇ) പരീക്ഷയുടെ ചോദ്യപേപ്പർ വില്‍പ്പനയ്ക്കെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പരസ്യം കൊടുത്തവർക്കെതിരെ പോലീസ് കേസെടുത്തു.
ഇത്തരം തട്ടിപ്പുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി വിവിധ ടെലഗ്രാം ചാനലുകള്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ 24 മണിക്കൂറും സൈബർ പട്രോളിംഗ് ആരംഭിച്ചതായി പോലീസ് അറിയിച്ചു. ജൂലൈ ആറിനു നടക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരങ്ങളുമാണ് വില്‍പ്പനയ്ക്ക് എന്ന പേരില്‍ ടെലഗ്രാം ഗ്രൂപ്പുകളില്‍ പരസ്യം ചെയ്തത്.
തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.