പത്താം ക്ലാസ് ക്രിസ്തുമസ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം അധ്യാപകരിലേക്കും വ്യാപിപ്പിച്ച് ക്രൈം ബ്രാഞ്ച്.
എം എസ് സൊല്യൂഷനുമായി സഹകരിച്ച് പ്രവര്‍ത്തിച്ച എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ വിശദാംശങ്ങള്‍ ശേഖരിച്ചു.
എം.എസ് സൊല്യൂഷന്‍ യൂട്യൂബ് ചാനലില്‍ ക്ലാസുകള്‍ തയ്യാറാക്കാനായി സഹകരിച്ചിരുന്ന എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്. എം എസ് സൊല്യൂഷനെതിരെ മുമ്ബ് പരാതി നല്‍കിയ സ്‌കൂള്‍ അധികൃതരുടെയും മൊഴി അന്വേഷണ സംഘമെടുത്തു. എം എസ് സൊല്യൂഷ്യനെ കുറിച്ചുള്ള പരാതി മാത്രമാണ് ആദ്യഘട്ടത്തില്‍ അന്വേഷിക്കുന്നത്.
എസ്‌എസ്‌എല്‍സിയുടെയും പ്ലസ് വണിന്റെയും ചോദ്യപേപ്പറുകളാണ് തലേ ദിവസം യൂട്യൂബ് ചാനലുകള്‍ ചോര്‍ത്തി നല്‍കിയത്. ഏറ്റവും അധികം ചോദ്യങ്ങള്‍ വന്ന എംഎസ് സൊല്യഷന്‍സ് ആണ് സംശയനിഴലിലായത്.