പത്താംതരം ടെര്‍മിനല്‍ പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് അന്വേഷണം ആരംഭിക്കും.
കൊടുവള്ളിയിലെ എംഎസ് സൊല്യൂഷന് സിഇഒയുടെ മൊഴി രേഖപ്പെടുത്തും.
അന്വേഷണത്തിന് സൈബര്‍ സെല്ലിന്റെ സഹായവും തേടും. എംഎസ് സൊല്യൂഷന്റെ വീഡിയോകളില്‍ അശ്ലീല പരാമര്‍ശം ഉണ്ടെന്ന എഐഎസ്എഫിന്റെ പരാതിയില്‍ കൊടുവള്ളി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് നല്കിയ പരാതി ഇന്നലെയാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്