ചൈനീസ് പ്രതിരോധമന്ത്രിക്കെതിരെ അഴിമതി അന്വേഷണം

ചൈനീസ് പ്രതിരോധമന്ത്രി ഡോംഗ് ജുൻ എതിരെ അഴിമതി അന്വേഷണം.എന്നാല്‍ ചൈനീസ് വിദേശകാര്യമന്ത്രാലയമോ പ്രതിരോധ മന്ത്രാലയമോ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

2023 ഡിസംബറിലാണ് ഡോംഗ് പ്രതിരോധ മന്ത്രിയായി നിയമിക്കപ്പെട്ടത്. അദ്ദേഹത്തിന്‍റെ മുൻപ് പ്രതിരോധ മന്ത്രിമാരായിരുന്ന ലി ഷാംഗ്ഫുവും വെയ് ഫെംഗെയും അഴിമതിയാരോപണത്തിന്‍റെ പേരില്‍ നേരത്തെ പുറത്താക്കപ്പെട്ടതാണ്. ലി ഏഴു മാസം മാത്രമാണ് പദവിയിലിരുന്നത്.

ഇതിനുശേഷം നിയമിക്കപ്പെട്ട ഡോംഗിനെ പരമോന്നത പട്ടാളസമിതിയായ സെൻട്രല്‍ മിലിട്ടറി കമ്മീഷനിലോ കാബിനറ്റിനു തുല്യമായ സ്റ്റേറ്റ് കൗണ്‍സിലിലോ ഉള്‍പ്പെടുത്തിയിരുന്നില്ല.

പട്ടാളത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം മുതല്‍ ശക്തമായ നടപടികളാണ് ചൈനീസ് സർക്കാർ സ്വീകരിക്കുന്നത്. ഇതുവരെ ഒൻപത് ജനറല്‍മാർ പദവിയില്‍ നിന്നു നീക്കം ചെയ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *