ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് പ്രചാരണം ഇന്ന് ആരംഭിക്കും. പാലക്കാട് കല്ലേക്കുളങ്ങര ഏമൂര്‍ ക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തിയാണ് പ്രചാരണം തുടങ്ങുന്നത്.
8.30 ന് ചേലക്കരയിലെ അന്തിമഹാകാളന്‍കാവ് ക്ഷേത്രത്തിലും രമ്യ ഹരിദാസ് സന്ദര്‍ശനം നടത്തും. തുടര്‍ന്ന് മണ്ഡലത്തിലെ പ്രധാനപ്പെട്ട വ്യക്തികളെയും നേതാക്കളെയും കാണും.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നാളെ ചേലക്കരയിലെ യുഡിഎഫ് പൊതുയോഗത്തില്‍ പങ്കെടുക്കും. ചേലക്കരയില്‍ വിജയം ഉറപ്പാണെന്നും മണ്ഡലം തിരിച്ച് പിടിക്കുമെന്നും രമ്യ ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് അനുഭാവികളുള്ള മണ്ഡലമാണ് ചേലക്കര. പാര്‍ട്ടിയും മുന്നണിയും വളരെയധികം പ്രതീക്ഷയോട് കൂടി തന്നെയാണുള്ളതെന്ന് രമ്യ ഹരിദാസ് പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്ലാവരും വളരെ ഊര്‍ജ്ജസ്വലമായി രംഗത്തുണ്ട്. ജനങ്ങളുടെ പിന്തുണ യുഡിഎഫിനാണെന്നാണ് കരുതുന്നതെന്നും രമ്യ ഹരിദാസ് പറഞ്ഞു. ബൂത്ത് പ്രസിഡന്റ്മാര്‍ പോലും കെപിസിസി പ്രസിഡന്റിനെ പോലെയുള്ള പ്രവര്‍ത്തനങ്ങളാണ് ഉപതിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി നടത്തിയിരിക്കുന്നത്.
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം പോലെ തന്നെ സമാന രീതിയിലുള്ള ഒരുക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ് അനുഭാവികളുള്ള മണ്ഡലമാണ് ചേലക്കര. ആ രീതിയില്‍ കോണ്‍ഗ്രസ് അതിന്റേതായ മുന്നൊരുക്കങ്ങള്‍ വളരെ സജീവമായി എടുത്തിട്ടുണ്ടെന്നും രമ്യാ ഹരിദാസ് കൂട്ടിച്ചേര്‍ത്തു.