ചേലക്കരയിലെ സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. തലപ്പള്ളി താലൂക്ക് ഓഫീസില്‍ രാവിലെ 10 മണിക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുക.
തുടര്‍ന്ന് പതിനൊന്നരയോടുകൂടി ബിജെപി സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണനും ഒന്നരയ്ക്ക് ശേഷം യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും
മൂന്നു മുന്നണികളും പ്രകടനത്തോടു കൂടിയായിരിക്കും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക. ശേഷം പതിവ് സ്ഥാനാര്‍ത്ഥി പര്യടനങ്ങളും ഉണ്ടാകും.
പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. ഉച്ചയ്ക്ക് ശേഷമാകും പത്രികാ സമര്‍പ്പണം.