ചെറുപ്പത്തില്‍ മമ്മൂക്ക ഫാൻ, വളര്‍ന്നപ്പോള്‍ ഒരു കാര്യം ബോധ്യമായി: ലുക്മാൻ അവറാൻ

ചെറുപ്പം മുതല്‍ക്കേ താൻ ഒരു മമ്മൂട്ടി ഫാനാണെന്ന് നടൻ ലുക്മാൻ അവറാൻ. മമ്മൂട്ടി അസോസിയേഷനുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ടെന്നും മമ്മൂട്ടിയുടെ ഫ്ളക്സ് വെയ്ക്കാനൊക്കെ പോയിട്ടുണ്ടെന്നും ലുക്മാൻ പറയുന്നു.

ആ സമയം, മോഹലാല്‍ ഫാൻസുമായി തർക്കിച്ചിട്ടുണ്ടെന്നും ലുക്മാൻ ചിരിയോടെ ഓർത്തെടുക്കുന്നു.

‘ചെറുപ്പം മുതല്‍ക്കേ ഞാൻ മമ്മൂക്കയുടെ ഒരു ആരാധകനായിരുന്നു. അതുകൊണ്ട് തന്നെ മമ്മൂട്ടി ഫാൻസ്‌ അസോസിയേഷനുമായി ബന്ധപ്പെട്ട പ്രവർത്തിക്കാറുണ്ടായിരുന്നു. കൂടെ ഫ്ളക്സ് വെക്കാനും പോയിട്ടുണ്ട്. കോളജുകളില്‍ പോലും അതിനു പോയിട്ടുണ്ട്. അന്ന് ഞാൻ മമ്മൂക്ക ഫാൻ ആണെങ്കില്‍ കൂടെ ഫ്രെണ്ട്സില്‍ ചിലർ മോഹൻലാല്‍ ഫാൻസായിരിക്കും. അപ്പോള്‍ അവരുമായി എനിക്ക് തർക്കിക്കേണ്ട സന്ദർഭങ്ങള്‍ ഉണ്ടായിട്ടുണ്ട്.

പിന്നീട് വലുതായി പക്വത വന്നപ്പോഴാണ് രണ്ട് നടന്മാരും അഭിനയത്തിന്റെ കാര്യത്തില്‍ ലെജെന്റുകളാണെന്ന ബോധ്യം ഉണ്ടാകുന്നത്. ഒന്നോ രണ്ടോ സിനിമകളില്‍ നായകനാകുന്നത് അത്ര വലിയ കാര്യമല്ല. ആ നായകത്തം വേരുറയ്ക്കുക എന്നൊരു സംഗതി ഉണ്ടല്ലോ. അത് നേടിയെടുക്കുമ്ബോഴാണ് ശരിക്കും ഒരു നായകൻ ആകുന്നത്’, ലുക്മാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *