ചെറിപ്പഴം കഴിക്കൂ..നിരവധി ഗുണങ്ങള്‍..

സാധാരണയായി നമ്മള്‍ കഴിക്കുന്ന പഴമല്ലെങ്കിലും ചെറി കഴിക്കാന്‍ പൊതുവേ എല്ലാവര്‍ക്കും ഇഷ്ടമാണ്. കാഴ്ചയില്‍ ചെറുതാണെങ്കിലും നിരവധി ആരോഗ്യഗുണങ്ങളുള്ള പഴമാണ് ചെറി.

പൊട്ടാസ്യം, വിറ്റാമിന്‍ സി, നാരുകള്‍ എന്നിവയുടെയെല്ലൊം നല്ലൊരു സ്രോതസാണിത്.

ഇത് കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ചെറി നല്ലതാണെന്ന് ബ്രിട്ടീഷ് ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നുണ്ട്.ഇതിലുള്ള വിറ്റാമിന്‍ സി രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും പൊട്ടാസ്യം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

ഉറക്കമില്ലായ്മ അനുഭവിക്കുന്നവര്‍ ചെറി ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. ഇത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. വ്യായാമത്തിനു ശേഷമുള്ള പേശിവേദനയും വീക്കവും കുറയ്ക്കാനും ചെറി കഴിക്കാം. നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനം സുഗമമാക്കും. മലബന്ധത്തെ ചെറുക്കാനും കുടലിന്റെ ആരോഗ്യം ശക്തിപ്പെടുത്താനും ഇവയ്ക്ക് കഴിവുണ്ട്.

ചെറികളില്‍ ആന്തോസയാനിന്‍ എന്ന സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. അവയ്ക്ക് കടും ചുവപ്പ് നിറം നല്‍കുന്നത് ഈ സംയുക്തങ്ങളാണ്. ഇവ ശക്തമായ ആന്റിഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുകയും ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. തലച്ചോറിന്റെ ആരോഗ്യം ഇവ മെച്ചപ്പെടുത്തും. ഓര്‍മ്മശക്തി കൂട്ടാനും ഇത് കഴിയ്ക്കാം.

ഉറക്കമില്ലായ്മ അനുഭവിക്കുന്നവര്‍ ചെറി ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. ഇത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. വ്യായാമത്തിനു ശേഷമുള്ള പേശിവേദനയും വീക്കവും കുറയ്ക്കാനും ചെറി കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *