പുതുക്കാട് :
പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ചെങ്ങാലൂർ കുണ്ടുകടവ് ഭാഗത്ത് വെച്ച് മുൻ വിരോധത്തെത്തുടർന്ന് ,പരസ്പരം അടിപിടികൂടുകയും ,ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ,ഇരുമ്പ് പട്ട കൊണ്ട് അടിയ്ക്കുകയും ,അരിവാൾ വീശി ആക്രമണം നടത്തുകയും ചെയ്ത സംഭവത്തിലെ പ്രതികളെ , തൃശൂർ റൂറൽ പോലീസ് മേധാവി , B .കൃഷ്ണകുമാർ IPS അവർകളുടെ നിർദ്ദേശപ്രകാരം ,പുതുക്കാട് SHO യുടെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടി .
ചെങ്ങാലൂർ കുണ്ടുകടവ് ദേശത്ത് താമസിച്ചു വരുന്ന അമിത മദ്യപാനിയും ,കലഹ സ്വഭാവിയുമായ ഗ്രാക്സ് 54 വയസ്സ് s/o പൗലോസ്, മുത്തിപ്പീടിക വീട് ,കുണ്ടുകടവ് എന്നയാളെയും; ,കുണ്ടുകടവ് ഭാഗത്ത് പോത്ത് ഫാം നടത്തിവന്നിരുന്ന സുനിൽ രാജ് 38 വയസ്സ് s/o രവീന്ദ്രൻ ,ഇത്തിക്കാട്ട്(H) തൃത്തല്ലൂർ ,വാടാനപ്പിള്ളി ,സുനിലിൻ്റ സഹോദരൻ അനിൽ രാജ് ,സുഹൃത്ത് ജിരീഷ് എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത് .
ഗ്രാക്സ് എന്നയാൾ , 24/1/25 തിയ്യതി സുനിൽ രാജ് നടത്തുന്ന കുണ്ടുകടവിലെ പോത്ത് ഫാമിന് മുന്നിൽ നിന്നിരുന്ന സുനിൽ ,അനിൽ എന്നിവരോട് ,മുൻ വിരോധത്താൽ വെല്ലുവിളി നടത്തുകയും , അവരെ ഇരുമ്പ് പട്ട കൊണ്ട് ആക്രമിച്ച സമയം ,സുനിൽരാജും, സഹോദരൻ അനിൽ രാജും സുഹൃത്ത് ജിരീഷും ചേർന്ന് തിരിച്ച് ആക്രമിക്കുകയും , തുടർന്ന് സുനിൽ രാജ് അരിവാൾ എടുത്ത് വീശിയതിൽ ഗ്രാക്സിൻ്റെ ചെവികൾ മുറിഞ്ഞ് പരിക്ക് പറ്റുകയും , സുനിലിൻ്റെ ഇടതു കൈ ഇരുമ്പുപട്ട കൊണ്ടുള്ള അടിയേറ്റ് ഒടിയുകയും ,മുറി പ രിക്കുകൾ പറ്റുന്നതിനും ഇടയായ സംഭവത്തിനെത്തുടർന്നാണ് ഇരു വിഭാഗത്തെയും അറസ്റ്റ് ചെയ്തത് .സംഭവത്തിൽ ഇരു കൂട്ടർക്കുമെതിരെ കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് .
കൂടാതെ 23/1/25 തിയ്യതി കുണ്ടുകടവ് ഭാഗത്ത് വച്ച് ,വഴിയിലൂടെ നടന്ന് പോയിരുന്ന സമീപവാസിയും ഓട്ടിസം ബാധിച്ച യുവതിയുമായ സ്ത്രീയെ, വഴിയിലൂടെ നടന്നുപോകുന്നത് ഇഷ്ടമല്ല എന്ന കാരണത്താൽ ,അമിതമായി മദ്യപിച്ച് വന്ന ഗ്രാക്സ് ,ഇടതു ചെകിട്ടത്ത് അടിച്ച് ദേഹോപദ്രവമേല്പിച്ച കാര്യത്തിനും ,ഗ്രാക്സിൻ്റെ പേരിൽ disability Act പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് .
ചാലക്കുടി DYSP ,സുമേഷ്.K .യുടെ മേൽനോട്ടത്തിൽ ,പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്ത സംഘത്തിൽ പുതുക്കാട് SHO സജീഷ് കുമാർ .V. ,
Si പ്രദീപ് .N , സ്പെഷൽ ബ്രാഞ്ച് G Si വിശ്വനാഥൻ .K .K ,
GScpo മാരായ അജി .V .D, സുരേഷ് കുമാർ .P .K ,cpo മാരായ ജെറിൻ ജോസ് .A ,നവീൻകുമാർ .P .D.എന്നിവരും ഉണ്ടായിരുന്നു .
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു .