ചുവന്ന ചെമ്ബരത്തിയുടെ ഗുണങ്ങള്‍ അറിയോ? ചര്‍മ്മ സംരക്ഷണം മുതല്‍ തലമുടി സംരക്ഷണം വരെ വീട്ടുമുറ്റത്തെ ചെമ്ബരത്തി ചെടിയെ അറിഞ്ഞിരിക്കണം

എല്ലാ വീട്ടുമുറ്റത്തും ഉണ്ടാകും നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ചെമ്ബരത്തി ചെടി. എല്ലാവര്‍ക്കും അറിയുന്നതും അറിയാത്തതും ആയ നിരവധി കാര്യങ്ങള്‍ ചെമ്ബരത്തി ചെടിയിലൂടെ സാധിക്കും.

ചെമ്ബരത്തികളില്‍ ചുവന്ന ചെമ്ബരത്തിക്ക് ആരോഗ്യഗുണങ്ങള്‍ അല്‍പം കൂടുതലാണ്. ചര്‍മ്മ സംരക്ഷണത്തിനും തലമുടിയുടെ സംരക്ഷണത്തിനും ഒക്കെ വളരെ ഫലപ്രദമാണ് ചുവന്ന ചെമ്ബരത്തി പൂവ്. മുടിയുടെ ഏത് പ്രശ്‌നത്തിനും ചെമ്ബരത്തിയിലൂടെ പരിഹാരം ഉണ്ട്.

പ്രകൃതിദത്തമായ ഒരുപാട് സവിശേഷതകള്‍ ഈ പൂവിന് ഉണ്ട് അത് എന്തൊക്കെയാണെന്ന് നോക്കാം

ചെമ്ബരത്തി എണ്ണ:

ചെമ്ബരത്തി വെച്ച്‌ എണ്ണ കാച്ചിയെടുക്കും. ഇത് മുടിക്ക് വളരെ നല്ലതാണ്. കുറച്ചു വെള്ളത്തില്‍ ചെമ്ബരത്തിയുടെ ഇതളുകള്‍ ചേര്‍ത്ത് തിളപ്പിച്ച്‌ അരിച്ചെടുക്കുകയാണ് വേണ്ടത് അതിലേക്ക് അല്‍പം വെളിച്ചെണ്ണയോ ബദാം എണ്ണയോ ചേര്‍തിളക്കി വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച്‌ കഴുകി കളയണം. അങ്ങനെയാണെങ്കില്‍ മുടി നല്ല രീതിയില്‍ വളരും.

മുടി കഴുകാന്‍:

തലയില്‍ സോപ്പോ ഷാപൂവോ ഉപയോഗിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ ചെമ്ബരത്തി ഇതളുകള്‍ അരച്ചെടുത്ത തലമുടിയില്‍ 5 മിനിറ്റ് ഓളം തേച്ചുപിടിപ്പിച്ച്‌ തല കഴുകുന്നത് ഒരു ഷാംപുവും തരത്ത അത്രയും ഗുണങ്ങള്‍ തരും. ഇത് തലയില്‍ ഉപയോഗിച്ച ശേഷം തണുത്ത വെള്ളത്തില്‍ മൂടി നന്നായി കഴുകുക.

മുടിക്ക് ചെമ്ബരത്തി പാക്ക്:

മുടികൊഴിച്ചില്‍ വളരെയധികം കുറയും ചെമ്ബരത്തി ഇതളുകളും ഒരു കപ്പ് തൈരും ചേര്‍ത്ത് ഇളക്കി നന്നായി സംയോജിപ്പിച്ച്‌ തലമുടിയില്‍ പുരട്ടിയതിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച്‌ കഴുകിയാല്‍ താരന്‍ കുറയും എന്നാണ് പറയുന്നത്.

മുഖത്ത് പുരട്ടാന്‍:

  • ചെമ്ബരത്തി ഇതളിലേക്ക് കുറച്ച്‌ ഇഞ്ചി എണ്ണയും തൈരും ചേര്‍ത്ത് അരച്ചെടുത്ത മുഖത്തും കഴുത്തിലും പുരട്ടുകയാണെങ്കില്‍ നല്ല രീതിയില്‍ കറുത്ത പാടുകള്‍ മാറുന്നതായി കണ്ടുവരുന്നുണ്ട്.
  • ചെമ്ബരത്തിയുടെ ഇരളികള്‍ കുറച്ച്‌ കറ്റാര്‍വാഴയുടെ ജെല്ല് കൂടി ചേര്‍ത്ത് അരച്ചെടുത്ത അതിലേക്ക് അല്‍പം വെളിച്ചെണ്ണ ഒഴിച്ച്‌ ഇളക്കി യോജിപ്പിച്ച്‌ രാത്രി ഉറങ്ങുന്നതിനു മുന്‍പ് മുഖത്ത് പുരട്ടാനുള്ള ഒരു നൈറ്റ് ക്രീം തയ്യാറാകും.

Dailyhunt

Disclaimer

Leave a Reply

Your email address will not be published. Required fields are marked *