ടി20 ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ മടക്കയാത്ര വൈകുന്നു. മഴയും ചുഴലിക്കാറ്റ് മുന്നറിയിപ്പും കാരണമാണ് രോഹിത് ശര്‍മയുടേയും സംഘത്തിന്റെയും മടക്കയാത്ര നീളുന്നത്.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബാര്‍ബഡോസ് വിമാനത്താവളം അടച്ചിടുകയും സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു.
ബാര്‍ബഡോസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കും അവിടെ നിന്ന് ഇന്ത്യയിലേക്കും തിരിക്കാനായിരുന്നു ടീമിന്റെ തീരുമാനം. തിങ്കളാഴ്ച രാവിലെ 11 മണിയോടെ പുറപ്പെടാനായിരുന്നു തീരുമാനിച്ചിരുന്നത്. നിലവില്‍ ഇന്ത്യന്‍ ടീം ബാര്‍ബഡോസിലെ ഹില്‍ട്ടണ്‍ ഹോട്ടലിലാണ് ഉള്ളത്.