വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു. 108558 വോട്ടുകള്‍ക്കാണ് പ്രിയങ്ക ലീഡ് ചെയ്യുന്നത്.
സത്യൻ മൊകേരിയേക്കാള്‍ നാലിരട്ടി വോട്ടുകളാണ് പ്രിയങ്ക നേടിയിരിക്കുന്നത്. അതേസമയം എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിന് മുള്ളൻകൊല്ലി പഞ്ചായത്തില്‍ സത്യൻ മൊകേരിയ്ക്കൊപ്പം തന്നെ വോട്ട് നേടാൻ സാധിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.
നാലു ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിന് പ്രിയങ്ക ഗാന്ധി ജയിക്കുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്.
ആറു മാസത്തെ ഇടവേളയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ പോളിംഗില്‍ എട്ട് ശതമാനത്തോളം കുറവാണുണ്ടായത്. 2019ല്‍ രാഹുല്‍ ഗാന്ധിക്ക് 4.3 ലക്ഷത്തില്‍പരം ഭൂരിപക്ഷം ലഭിച്ചപ്പോള്‍ 80 ശതമാനത്തിന് മുകളിലായിരുന്നു പോളിംഗ്. കഴിഞ്ഞ തവണ 73.57 ശതമാനമാണ് പോള്‍ ചെയ്തത്. എന്നാല്‍ ഈ ഉപതിരഞ്ഞെടുപ്പില്‍ പോളിംഗ് 64.72 ശതമാനമായി ഇടിഞ്ഞിരുന്നു