ചുമ തുടക്കത്തില്‍ തന്നെ മാറ്റാം

കഫക്കെട്ടും ചുമയും തൊണ്ടവേദനയും അനുഭവിക്കാത്തവർ ഉണ്ടാകില്ല. മഞ്ഞുകാലമായതോടെ മുതിർന്നവരിലും കുട്ടികളിലും ഒരുപോലെ കണ്ടുവരുന്നതാണ് ചുമയും കഫക്കെട്ടും.

ഇവയ്ക്ക് രണ്ടിനും ഫലപ്രദമായ മരുന്ന് വീട്ടില്‍ തന്നെ ലഭ്യമാണ്.

തേൻ
തേൻ തൊണ്ടവേദനയ്ക്ക് ഫലപ്രദമാണെന്ന് എല്ലാവർക്കും അറിയാം. ചുമയ്ക്കും ഇത് ഗുണകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അല്പം നാരങ്ങാനീർ ചേർത്ത് ചെറുചൂടുവെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ തേൻ ചേർത്ത് കഴിക്കാം. അല്ലെങ്കില്‍ ഒരു സ്പൂണ്‍ നിറയെ തേൻ മാത്രം എടുത്ത് കഴിക്കുകയും ചെയ്യാം

ബ്രൊമെലെയ്ൻ
ചുമയ്ക്ക് മറ്റൊരു പരിഹാരമാണ് പൈനാപ്പിള്‍. പൈനാപ്പിളിന്റെ എസ് ആയ ബ്രൊമെലെയ്ൻ ആണ് ചുമയെ തുരത്താൻ സഹായിക്കുന്നത്. പൈനാപ്പിള്‍ കഷ്ടങ്ങളായി കഴിക്കുകയോ 3.5 ഔണ്‍സ് ഫ്രഷ് പൈനാപ്പിള്‍ ജ്യൂസ് കുടിക്കുകയോ ചെയ്യാം

പുതിയിന
പുതിനയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയോ പുതിന ചായ കുടിക്കുകയോ ചെയ്യുന്നത് ജലദോഷം, തൊണ്ടവേദന,ചുമ എന്നിവ എളുപ്പം കുറയ്ക്കാൻ സഹായിക്കുന്നു. പുതിനയില അല്ലാതെ കഴിക്കുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യും.
ഏതു വിട്ടുമാറാത്ത ചുമയും ഇനി പമ്ബകടക്കും

മഞ്ഞള്‍ പാല്‍
ചുമയ്ക്കുള്ള പ്രതിവിധിയായി പരമ്ബരാഗത പ്രതിവിധി പ്രകാരം മഞ്ഞള്‍ ചേർത്ത ചൂടുള്ള പാല്‍ പലരും കുടിക്കാറുണ്ട്. ഒരു പഠനമനുസരിച്ച്‌, ഇതിന് ആൻറി ബാക്ടീരിയല്‍ ഗുണങ്ങളുണ്ടെന്ന് കാണിക്കുന്നു. ഒരു ഗ്ലാസ് പാല്‍ ചൂടാക്കുക, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി അതിലേക്ക് കലർത്തി ചൂടോടെ കുടിക്കുക, ചുമയില്‍ നിന്ന് വേഗത്തില്‍ മോചനം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *