ചീട്ടുകള്‍ കൊണ്ട് അമ്മാനമാടി സൗബിൻ; പൊലീസായി ബേസില്‍

സൗബിൻ ഷാഹിറും ബേസില്‍ ജോസഫും ഒന്നിച്ചെത്തുന്ന ‘പ്രാവിൻകൂട് ഷാപ്പ്’ എന്ന ചിത്രത്തിന്റെ രണ്ട്ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

ചീട്ടുകള്‍ കൊണ്ട് അമ്മാനമാടി നരച്ച മുടിയുമായുള്ള മേക്കോവറില്‍ വേറിട്ട ലുക്കിലാണ് സൗബിൻ. പൊലീസുകാരനായാണ് ബേസില്‍ . നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഡാർക്ക് ഹ്യൂമർ ജോണറില്‍ ഒരുങ്ങുന്ന ചിത്രം ക്രിസ്മസ് റിലീസായി എത്തുന്നു.
ചെമ്ബൻ വിനോദ്, ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.ഛായാഗ്രഹണം ഷൈജു ഖാലിദ്, ഗാനരചന: മുഹ്‍സിൻ പരാരി,സംഗീതം വിഷ്ണു വിജയ്‌,
പ്രൊഡക്ഷൻ ഡിസൈനർ: ഗോകുല്‍ ദാസ്, എഡിറ്റർ: ഷഫീഖ് മുഹമ്മദ് അലി,

അൻവർ റഷീദ് എന്‍റർടെയ്ൻമെന്റ് ബാനറില്‍ അൻവർ റഷീദ് ആണ് നിർമ്മാണം. വിതരണം എ ആൻ്റ് എ. പി.ആർ.ഒ: എ.എസ് ദിനേശ്.ആതിര ദില്‍ജിത്ത്.

Leave a Reply

Your email address will not be published. Required fields are marked *