ചില്ലറക്കാരനല്ല ഞാവല്‍ പഴം, ആരോഗ്യഗുണങ്ങള്‍ നിരവധി

ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ പഴമാണ് ഞാവല്‍ പഴം. നമ്മുടെ വീട് പരിസരത്തും തൊടിയിലും എല്ലാം സുലഭമായി ലഭിക്കുന്ന ഒന്നു കൂടിയാണ് ഞാവല്‍.

ഇതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച്‌ പലരും ബോധവാന്മാരല്ല. ഞാവല്‍ പഴത്തില്‍ ധാരാളം ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇവ കോശങ്ങളെ ദോഷകരമായി ബാധിക്കുകയും അസുഖങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന ഫ്രീ റാഡിക്കലുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു.

പ്രായാധിക്യം മൂലമുണ്ടാകുന്ന ഓര്‍മ്മക്കുറവ് പരിഹരിക്കുന്നതിന് ഞാവല്‍ പഴം കഴിക്കുന്നത് നല്ലതാണ്. ഞാവല്‍ പഴം കഴിക്കുന്നത് ഹൃദയാരോഗ്യം വര്‍ദ്ധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ക്യാന്‍സറിന് പ്രതിരോധിക്കാനുള്ള ശേഷിയും ഞാവല്‍ പഴങ്ങള്‍ക്കുണ്ട്. ഇവ കൂടാതെ മാംഗനീസ്, വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി എന്നിവയുടെ ഉറവിടം കൂടിയാണ് ഞാവല്‍ പഴം.

Leave a Reply

Your email address will not be published. Required fields are marked *