ചിറയിൻകീഴില്‍ 4 കോടി രൂപയുടെ 200 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.ചിറയിൻകീഴ് പോലീസിന്റെ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.അഴൂർ തെറ്റിച്ചിറ ഭാഗത്ത് ഒരു ഗോഡൗണിലാണ് സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്.
ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിയുടേതാണ് ഈ ഗോഡൗണ്‍. കുപ്പിവെള്ള ബിസിനസ് നടത്തുന്നതിനു വേണ്ടി വാടകയ്ക്ക് എടുത്ത ഗോഡൗണിന്റെ മറവിലാണ് നിരോധിത പുകയില ഉത്പന്നങ്ങളുടെ കച്ചവടം.സംഭവവുമായി ബന്ധപ്പെട്ട് അഴൂർ സ്വദേശി ശംഭു മോഹനെ പോലീസ് അറസ്റ്റ് ചെയ്തു. നിരോധിത പുകയില ഉല്‍പ്പന്നങ്ങളായ ശംഭു, ഹാൻസ് തുടങ്ങിയവയാണ് ഇരുന്നൂറോളം ചാക്കുകളില്‍ സൂക്ഷിച്ചിരുന്നത്.