തേങ്ങയും വെള്ളവും എല്ലാം ഉപയോഗിക്കും. ഒടുവില്‍ വരുന്ന ചിരട്ട തീ കത്തിക്കാനോ മറ്റോ എടുക്കും. ഇതാണ് നിങ്ങളുടെ പതിവെങ്കില്‍ ഇനി അതില്‍ ഒരു മാറ്റം ആയിക്കോട്ടെ.
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ചിരട്ട വെച്ച് എന്തെല്ലാം കാര്യങ്ങളാണ് നാം ചെയ്യുന്നത്. ചിലര്‍ പലകതരം ക്രിയേറ്റീവായ കാര്യങ്ങള്‍ ചിരട്ട വെച്ച് ചെയ്യാറുണ്ട്. എന്നാല്‍ നിങ്ങള്‍ കാണുന്ന ഇതൊന്നും അല്ല ചിരട്ട. ചിരട്ടയ്ക്ക് നമ്മള് അറിയാത്തതും ചിന്തിക്കാത്തതുമായ നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.
പ്രമേഹത്തിനും കൊളസ്ട്രോളിനും നല്ല ഒരു മരുന്നാണ് ചിരട്ടയിട്ടയെന്ന് ആര്‍ക്കൊക്കെ അറിയാം. ചിരട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിന് അത്രയും മികച്ച ഒന്നാണ്.
ഇത് മാത്രമല്ല രക്തത്തിലെ ഷുഗറിനെ നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. ചിരട്ടയിലെ നാരുകള്‍ ഫൈബര്‍ സമ്ബുഷ്ടമാണ്. ചിരട്ട വെന്ത വെള്ളം കുടിക്കുന്നത് പ്രമേഹം കുറയ്ക്കാന്‍ സഹായിക്കുന്നുവെന്ന് പറയാറുണ്ട്. ടൈപ്പ് 2 പ്രമേഹത്തിനും ഇത് നല്ലൊരു പ്രതിവിധിയാണ്. ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ചിരട്ട വെള്ളം നല്ലതാണ്.
ചിരട്ട വെള്ളം തയ്യാറാക്കുന്ന വിധം
വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന ഒന്നാണ് ചിരട്ട വെള്ളം. ഇതിനായി ആദ്യം ശുദ്ധമായ ഒരു ലിറ്റര്‍ വെള്ളം എടുക്കുക. ഇതില്‍ ഒരു മുഴുവന്‍ തേങ്ങ ചിരട്ട ഇടാം. ചിരട്ട പൊട്ടിച്ച് ഇടത്തരം കഷ്ണങ്ങളാക്കി വേണം ഇടാന്‍. ഇത് 10 മിനിട്ട് തിളപ്പിച്ച ശേഷം ഊറ്റിയെടുത്ത് കുടിയ്ക്കാം. വെള്ളം ചെറുതായി ചുവപ്പ് നിറമാകുന്നത് വരെ തിളപ്പിക്കണം. ഇതാണ് നല്ല ഗുണം നല്‍കുന്നത്.
സമയം
രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ഏറ്റവും നല്ലതാണ്. അല്ലാതെ ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും ചിരട്ട വെള്ളം കുടിക്കാം.