ചിന്തിക്കാൻ പോലും കഴിയാത്ത ദുരന്തം; പ്രദേശത്തുള്ളവർക്ക് സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥ’:

പറവൂർ:
വി ഡി സതീശൻ
ജിതിൻ്റെ ചികിത്സക്ക് വേണ്ട കാര്യങ്ങൾ ആശുപത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ്
ചേന്ദമംഗലത്ത് അതിദാരുണമായി കൊല്ലപ്പെട്ട വേണുവിനും കുടുംബത്തിനും അന്ത്യാഞ്ജലി അർപ്പിച്ച്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നടന്നത് ചിന്തിക്കാൻ പോലും കഴിയാത്ത ദുരന്തമാണെന്ന് വി ഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ക്രൂരമായ കൊലപാതകമാണ് നടന്നിരിക്കുന്നത്. കുടുംബം മുൻപും പരാതി നൽകിയതാണ്. പ്രദേശത്തുള്ളവർക്ക് സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥയാണ്. കൊലപാതകം നടത്തിയ റിതു ജയൻ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്നും മാനസിക നില തെറ്റിയ ആളല്ലെന്നും വി ഡി സതീശൻ പറഞ്ഞു.

കൊലപാതകത്തിൻ്റെ കാരണം പൊലീസ് അന്വേഷിക്കട്ടെയെന്നും വി ഡി സതീശൻ പറഞ്ഞു. അന്വേഷണത്തെ തടസപ്പെടുത്തുന്ന ഒന്നും ഇപ്പോൾ പറയുന്നില്ല. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജിതിൻ്റെ ചികിത്സക്ക് വേണ്ട കാര്യങ്ങൾ ആശുപത്രിയുമായി സംസാരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ സർക്കാരുമായും സംസാരിക്കും. കുട്ടികളുടെ ഭാവി കാര്യങ്ങൾ സുരക്ഷിതമാക്കുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

ഇന്നലെയാണ് ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ അയൽവാസിയായ റിതുവാണ് അതിക്രൂരമായ കൊല നടത്തിയത്. ഇയാളുടെ ആക്രമണത്തിൽ വിനീഷയുടെ ഭർത്താവ് ജിതിന് തലയ്ക്ക് സാരമായി പരിക്കേറ്റു. ജിതിൻ നിലവിൽ ചേന്ദമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വേണുവിന്റെ കുടുംബവുമായി ഉടലെടുത്ത തര്‍ക്കമാണ് പ്രതിയെ അരുംകൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്ന പ്രതി രണ്ട് ദിവസം മുന്‍പാണ് നാട്ടില്‍ എത്തിയത്

Leave a Reply

Your email address will not be published. Required fields are marked *