ഉരുക്കു വനിത എന്നറിയപ്പെടുന്ന ഭാരതത്തിലെ മുൻ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനിയുടെ നാല്പതാമത് രക്തസാക്ഷിത്വ ദിനത്തിൽ ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം കമ്മിറ്റി ഓഫീസായ ഇന്ദിരാഭവനിൽ ഇന്ദിരാജി അനുസ്മരണം നടത്തി.
ഇന്ദിരാ ഭവനിൽ ഇന്ദിരാ പ്രിയദർശിനിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.മണ്ഡലം പ്രസിഡന്റ് പി.വി.ഉമ്മർ മൗലവിയുടെ അധ്യക്ഷതയിൽ ഡി.സി.സി.ജനറൽ സെക്രട്ടറി കെ.ബാബു നാസർ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
തൃത്താല നിയോജകമണ്ഡലം യു.ഡി.എഫ്.ചെയർമാൻ ടി.കെ.സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടൻ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ ഹുസൈൻ പുളിയഞ്ഞാലിൽ,ഹാഷിം അച്ചാരത്ത്, മണ്ഡലം വൈസ് പ്രസിഡണ്ട് പ്രദീപ് ചെറുവാശ്ശേരി, മണ്ഡലം സെക്രട്ടറിമാരായ ജലീൽ നരിക്കാട്ടിൽ, ലത്തീഫ് കൂറ്റനാട് കോയ മൈലാടിക്കുന്ന്, രാജൻ കുന്നത്തേരി, ലത്തീഫ് കോതച്ചിറ എന്നിവർ പങ്കെടുത്തു.