ചാലിശ്ശേരി മയിലാടിക്കുന്നിൽ പ്രവർത്തിച്ചു വരുന്ന പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ദിരാ പ്രിയദർശിനി അനുസ്മരണം നടത്തി.ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനിയുടെ നാല്പതാമത് രക്തസാക്ഷിത്വ ദിനത്തിൽ പ്രിദർശിനി ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിൽ വെച്ച് ഇന്ദിരാ പ്രിയദർശിനിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.
ഡി.സി.സി.ജനറൽ സെക്രട്ടറി കെ.ബാബുനാസർ, തൃത്താല നിയോജകമണ്ഡലം യു.ഡി.എഫ്.ചെയർമാൻ ടി.കെ.സുനിൽകുമാർ, മണ്ഡലം പ്രസിഡന്റ് പി.വി.ഉമ്മർ മൗലവി,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ ഹുസൈൻ പുളിയഞ്ഞാലിൽ,ഹാഷിം അച്ചാരത്ത്, മണ്ഡലം വൈസ് പ്രസിഡന്റ് പ്രദീപ് ചെറുവാശ്ശേരി,ട്രസ്റ്റ് പ്രസിഡന്റ് ജലീൽ നരിക്കാട്ടിൽ,സെക്രട്ടറി അനസ് പാറയിൽ,മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സജീഷ് കളത്തിൽ,മണ്ഡലം യൂത്ത് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ടി.എ..ഷഫീഖ്, കോയ മൈലാടിക്കുന്ന്,ലത്തീഫ് കൂറ്റനാട്,എ.സലീം,എ.എം.അലി,പി. എ..റഫീഖ്,കെ.ഹനീഫ, കെ.മുസ്തഫ
എന്നിവർ പങ്കെടുത്തു.