ചാലിശ്ശേരി ജിസിസി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബും, മുക്കിൽപീടിക മഹാത്മ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന
രണ്ടാമത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനുള്ള
സംഘാടക സമിതി യോഗം ചേർന്നു.
ജിസിസി ക്ലബ്ബ് ഹൗസിൽ നടന്ന സംഘാടക സമിതി യോഗം പഞ്ചായത്ത് പ്രസിഡൻ്റ് വിജേഷ് കുട്ടൻ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ജിസിസി പ്രസിഡൻ്റ് ഷാജഹാൻ നാലകത്ത്
അദ്ധ്യഷനായി
രക്ഷാധികാരി ബാബു നാസർ , പഞ്ചായത്തംഗം ആനി വിനു ,പഞ്ചായത്തംഗവും സ്കൂൾ പി ടി എ പ്രസിഡൻ്റുമായ പി.വി.രജീഷ് , രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.എ പ്രയാൺ , കെ.സി. കുഞ്ഞൻ , യൂസഫ് പണിക്ക വീട്ടിൽ , മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ടി. കെ. സുനിൽകുമാർ , ജിസിസി പ്രസിഡൻ്റ് ഷാജഹാൻ നാലകത്ത് , സെകട്ടറി ജിജു ജെക്കബ് , ട്രഷറർ എ.എം. ഇക്ബാൽ എന്നിവർ സംസാരിച്ചു.
സംഘാടക സമിതി ചെയർമാനായി അക്ബർ ഫൈസൽ ,
കൺവീനർ ഷാജഹാൻ നാലകത്ത് ,
ട്രഷറർ ജിജു ജെക്കബ്, ടൂർണമെൻ്റ് കോഡിനേറ്റർ ശ്രീരാഗ് അമ്പാടി എന്നിവരെയും എക്സ്ക്യൂട്ടിവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.
2025 ഫ്രെബുവരി 1 മുതൽ ചാലിശേരി ഗവ: ഹയർസെക്കണ്ടറി സ്കൂൾ മൈതാനത്ത് ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് ഫുട്ബോൾ ടൂർണ്ണമെൻ്റ് നടക്കുന്നത്.